തമിഴ്‌നാട്ടിലെ തേനിയില്‍ ജയില്‍ ചാട്ടം; രക്ഷപ്പെട്ടത് 17 വിചാരണ തടവുകാര്‍, 4പേർ പിടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയില്‍ 17 തടവുകാര്‍ ജയില്‍ ചാടി. ആണ്ടിപെട്ടിയിലെ ജില്ലാ ജയിലില്‍ നിന്നാണ് വിചാരണ തടവുകാര്‍ രക്ഷപ്പെട്ടത്. 4പേർ പിടിയിലായി. സുരക്ഷക്കുണ്ടായിരുന്ന ജയില്‍ ജീവനക്കാരനെ ആക്രമിച്ചാണ് ഇവര്‍ കടന്നുകളഞ്ഞതെന്നാണ് വിവരം.

രക്ഷപ്പെട്ടവര്‍ക്കായി പോലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവര്‍ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി കേരള-തമിഴ്‌നാട് അതിര്‍ത്തിലെ ചെക്ക് പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

വില്ലുപുരം ജില്ലയില്‍ നിന്നുള്ളവരാണ് ജയില്‍ ചാടിയവരില്‍ ഭൂരിഭാഗവും എന്നാണ് സൂചന.

Share