കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ മാനനഷ്ട കേസ്; രാഹുൽ ​ഗാന്ധിയെ കുറ്റവിമുക്തനാക്കി

ലഖ്‌നൗ: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ മാനനഷ്ട കേസിൽ രാഹുൽ ​ഗാന്ധിയെ കുറ്റവിമുക്തനാക്കി. സുൽത്താൻപൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. വിധി പ്രസ്താവം കേൾക്കുന്നതിനായി രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായിരുന്നു.

2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിൽ നടന്ന പ്രചാരണ റാലിക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയതായി പറയപ്പെടുന്ന പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്. സുൽത്താൻപൂർ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ചെയർമാനും ബിജെപി നേതാവുമായ വിജയ് മിശ്രയാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. 2018 ഓഗസ്റ്റ് നാലിനാണ് മിശ്ര പരാതി സമർപ്പിച്ചത്.

Share