സൗദി പ്രതിരോധ മന്ത്രി ഇറാനില്‍; സന്ദര്‍ശനം മക്ക കരാര്‍ രാജ്യങ്ങളുടെ പ്രതിനിധി സംഘത്തോടൊപ്പം

ടെഹ്റാന്‍: പശ്ചിമേഷ്യ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിതുറക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായി സൗദി പ്രതിരോധ മന്ത്രി രാജകുമാരന്‍ ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് ടെഹ്റാനില്‍. മക്ക സംയുക്ത പ്രതിരോധ കരാറിലെ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ അടങ്ങുന്ന ഉന്നതതല സംഘത്തിന് നേതൃത്വം നല്‍കിയാണ് അദ്ദേഹം ഇറാനിലെത്തിയത്.

മേഖലയിലെ നിലവിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും, സൈനിക നീക്കങ്ങള്‍ ഒഴിവാക്കി ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മക്ക കരാര്‍ രാജ്യങ്ങളുടെ സംയുക്ത ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഉന്നതതല സന്ദര്‍ശനം. ഖത്തര്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിനൊപ്പം മേഖലയിലെ പിരിമുറുക്കങ്ങള്‍ക്ക് അയവുവരുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതില്‍ മക്ക പ്രതിരോധ കരാര്‍ രാജ്യങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്ക് ചര്‍ച്ചകളില്‍ എടുത്തുപറഞ്ഞു. പ്രദേശിക സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിനായി മേഖലയിലെ മുഴുവന്‍ രാജ്യങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത സന്ദര്‍ശനത്തിലുടനീളം ഇരുവിഭാഗവും ആവര്‍ത്തിച്ചു.

Share