സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ നീട്ടി ഇന്ത്യൻ വിമാനക്കമ്പനികൾ
ജിദ്ദ: സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ നീട്ടി ഇന്ത്യൻ വിമാനക്കമ്പനികൾ. ആകാശ എയറിന്റെ ജിദ്ദ സർവീസ് നവംബർ 10 വരെയും റിയാദ് സർവീസ് നവംബർ 30 വരെയും ഉണ്ടാകില്ല. ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും വിവിധ സൗദി റൂട്ടുകളിലെ സർവീസ് നിയന്ത്രണം തുടരുകയാണ്.
മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസ് റദ്ദാക്കൽ നീട്ടുന്നത്. നേരത്തെ ശനിയാഴ്ച വരെയായിരുന്നു സർവീസ് നിർത്തിവെച്ചത്. ആകാശ എയറിന്റെ ജിദ്ദയിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ 10 വരെയും റിയാദ് സർവീസുകൾ നവംബർ 30 വരെയും റദ്ദാക്കിയിട്ടുണ്ട്.
ഇൻഡിഗോയുടെ റിയാദ് സർവീസുകൾ ഒക്ടോബർ 31 വരെയും ജിദ്ദ, ദമ്മാം, മദീന സർവീസുകൾ ഒക്ടോബർ 27 വരെയുമാണ് റദ്ദാക്കിയത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസും ഒക്ടോബർ 27 വരെ ജിദ്ദയിലേക്കും റിയാദിലേക്ക് ഒക്ടോബർ 31 വരേയും നീട്ടിയതായും ട്രാവൽ ഏജൻസികളും അറിയിക്കുന്നുണ്ട്. ഹൂതി ആക്രമണം തുടരുന്ന സാഹചര്യത്തിൽ എയർപ്പോർട്ടുകളിലേക്ക് പുറപ്പെടുന്നതിന് മുൻപേ വിമാന സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.


