സന്ദീപ് വാര്യര്‍ എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു: കാറിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്

മലപ്പുറം: സന്ദീപ് വാര്യര്‍ എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. മലപ്പുറം കോഴിച്ചെനയിലെ ദേശീയപാത 66-ല്‍ പുലര്‍ച്ചെയോടെയായിരുന്നു അപകടം. കാറിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. തൊട്ടുപുറകില്‍ വരികയായിരുന്ന മറ്റ് രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ടവരെ,

ഇന്ന് പുലർച്ചെ മലപ്പുറം കോയിച്ചന വെച്ച് ഞാൻ സഞ്ചരിച്ച വാഹനം ടയർ പൊട്ടി ഒരു അപകടത്തിൽപ്പെടുകയുണ്ടായി. എനിക്കോ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർക്കോ യാതൊരു പരിക്കുമില്ലാതെ സുരക്ഷിതരായി രക്ഷപ്പെടാൻ കഴിഞ്ഞു. അതോടൊപ്പം തന്നെ, ഞങ്ങളുടെ വാഹനത്തിന് പിന്നിലായി വന്ന് കൂട്ടിയിടിച്ച മറ്റ് രണ്ട് കാറുകളിലെ കുടുംബങ്ങൾക്കും യാതൊരു പരിക്കുമേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമാണ് നൽകുന്നത്.

അപകടവിവരം അറിഞ്ഞ് രാവിലെ മുതൽ ഒരുപാട് പേർ ഫോണിലൂടെയും അല്ലാതെയും വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. എല്ലാവരുടെയും കോളുകൾ എടുക്കാനോ മറുപടി നൽകാനോ കഴിഞ്ഞിട്ടില്ല. ആരും ആശങ്കപ്പെടേണ്ടതില്ല, ഞങ്ങൾ എല്ലാവരും പൂർണ്ണ ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കുന്നു.

വിവരങ്ങൾ അന്വേഷിച്ച എല്ലാവർക്കും, നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. കൂടെയുണ്ടായതിന് നന്ദി.

Share