എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പങ്കാളി ജിനീഷ്
വടകര(കോഴിക്കോട്): മൂന്ന് അധ്യാപികമാർ ഉൾപ്പെടെ പിടിയിലായ വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് കുത്തേറ്റു. പങ്കാളി ജിനീഷ് ആണ് പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് കീർത്തനയെ കുത്തിയത്. ജാമ്യവ്യവസ്ഥ പ്രകാരം ശനിയാഴ്ച രാവിലെ പത്തുമണിയോടെ വടകര പൊലീസ് സ്റ്റേഷനിൽ കീർത്തന ഹാജരാകാൻ എത്തിയതിനിടെയാണ് ജിനീഷ് ഇവരെ കുത്തി പരുക്കേൽപ്പിച്ചത്.
കഴുത്തിന് ഉൾപ്പെടെ അഞ്ചോളം കുത്തേറ്റ കീർത്തനയെ വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം പരുക്കു ഗുരുതരമായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജിനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
..


