സൗദിയിൽ വാഹനാപകടം; കുടുംബത്തിലെ 7 പേർ ഉൾപ്പെടെ 9 പേർക്ക് ദാരുണാന്ത്യം
ദമാം: കിഴക്കൻ സഊദിയിലെ അൽ അഹ്സയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ 9 പേർ മരണപെട്ടു. ഇതിൽ ഏഴു പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. അൽ അഹ്സയിലെ അൽ ഉഖൈർ-അൽ ഉയൂൻ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ദാരുണ മരണങ്ങൾ.
ഒരേ കുടുംബത്തിലെ ഏഴ് അംഗങ്ങളുൾപ്പെടെ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവം വലിയ ദുഃഖവും വേദനയും പടർത്തിയിരിക്കുകയാണ്.


