ഇറാൻ ആക്രമിക്കാൻ സാധ്യത; സഊദിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസിന്റെ നിർദേശം
വാഷിങ്ടൻ: ഇറാനിൽനിന്നുള്ള മിസൈൽ–ഡ്രോൺ ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ സൗദി അറേബ്യയിലേക്കുള്ള യാത്ര അമേരിക്കൻ പൗരന്‍മാർ ഒഴിവാക്കണമെന്ന് യുഎസ് സർക്കാരിന്റെ നിർദേശം. യെമൻ അതിർത്തി പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും നിർദേശിച്ചു.
ചെങ്കടൽ, ബാബ് അൽ മന്ദബ് കടലിടുക്ക് എന്നിവിടങ്ങളിലെ ഹൂതി ഭീഷണികൾ ആഗോള വ്യാപാരത്തെയും വിതരണ ശൃംഖലകളെയും തടസ്സപ്പെടുത്തിയേക്കാമെന്ന് സൗദി മുന്നറിയിപ്പ് നൽകി. സമുദ്ര പാതകൾ സംരക്ഷിക്കുന്നതിനും കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും രാജ്യാന്തര തലത്തിൽ കൂട്ടായ ശ്രമങ്ങൾ വേണമെന്നും സൗദി ആവശ്യപ്പെട്ടു.


