‘സസ്പെൻസ് വയ്ക്കുന്നില്ല, ഇതാണ് എന്റെ ആൾ’; വരനെ പരിചയപ്പെടുത്തി റിമി ടോമി

വിവാഹിതായാകാൻ പോകുകയാണ് എന്ന സന്തോഷവാർത്ത പുറത്തുവിട്ടതിന് പിന്നാലെ വരനെ പരിചയപ്പെടുത്തി ഗായിക റിമി ടോമി. തന്റെ ജിം ട്രെയിനറായ ലിബിൻ മാത്യുവിനെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്ന് റിമി തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.

ഏറെ നാളായുള്ള സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു. നവംബർ 14ന് മുംബൈ ഡോംബിവല്ലി മാർത്തോമ പള്ളിയിൽ വച്ചാണ് റിമിയുടെ വിവാഹം. കൂടെയുണ്ടാകുമ്പോൾ ധൈര്യം തോന്നുന്ന, ഏറ്റവും അടുത്ത സുഹൃത്തിനെയാണ് താൻ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത് എന്നും റിമി ടോമി പറഞ്ഞു.

Share