ഇ ചലാന്‍ പിഴത്തുകയില്‍ 50 ശതമാനം ഇളവ്; ആംനസ്റ്റി പദ്ധതി ജനുവരി 31 വരെ
തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50 ശതമാനം ഇളവ് നല്‍കി ഇ ചലാന്‍ ആംനസ്റ്റി പദ്ധതി. മാര്‍ച്ച് 31 വരെയുള്ള ഗതാഗത നിയമലംഘന പിഴകള്‍ പകുതി തുക അടച്ച് തീര്‍പ്പാക്കാന്‍ അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി ജനുവരി 31ന് അവസാനിക്കും.
മോട്ടോര്‍ വാഹന വകുപ്പും പോലീസും ചുമത്തിയ ഇ ചലാന്‍ പിഴകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
കോടതി നടപടികളിലേക്ക് നീങ്ങാത്തതും മോട്ടോര്‍ വാഹന നിയമത്തിലെ നിര്‍ദിഷ്ട വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തതുമായ കേസുകള്‍ക്ക് മാത്രമാണ് ഇളവ് എന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
ഇളവുകള്‍ ലഭ്യമാകാന്‍ https://services.mvd.kerala.gov.in പോര്‍ട്ടല്‍ സന്ദര്‍ശിക്കണം.


