മുസ്ലിം ലീഗ് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: ട്വിസ്റ്റുകളും പുതുമകളും നിറഞ്ഞതാണ് സ്ഥാനാർഥി പട്ടിക

കോഴിക്കോട്: മുസ്ലിം ലീഗ് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ട്വിസ്റ്റുകളും പുതുമകളും നിറഞ്ഞതാണ് സ്ഥാനാർഥി പട്ടിക. യുവാക്കൾക്കും വനിതകൾക്കും പട്ടികയിൽ ഇടം നൽകി. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീറിന് ഇത്തവണ സീറ്റില്ല.

യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു കോഴിക്കോട് സൗത്തിൽ മത്സരത്തിനിറങ്ങും. പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 27 സീറ്റിലാണ് മുസ്ലിം ലീഹ് മത്സരിക്കുന്നത്. 25 സ്ഥാ പുനലൂർ. ചേരക്കര എന്നിവ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും.

കല്ലട്ര മാഹിൻ ഹാജി -കാസർകോട് –

എ.കെ.എം. അഷ്റഫ് -മഞ്ചേശ്വരം

കരീം ചേലേരി -അഴീക്കോട്

കുറുക്കോളി മൊയ്തീൻ -തിരൂർ

പി.കെ കുഞ്ഞാലിക്കുട്ടി- മലപ്പുറം,

കെ.എം ഷാജി- വേങ്ങര,

ഫാത്തിമ തഹ്ലിയ- പേരാമ്പ്ര,

ജയന്തി രാജൻ- കൂത്തുപറമ്പ്

കൊടുവള്ളി- പി.കെ ഫിറോസ്

എം.എ റസാഖ്- കുന്ദമംഗലം

പാറക്കൽ അബ്ദുല്ല- കുറ്റ്യാടി

ടി.പി അഷ്റഫലി – കൊണ്ടാട്ടി

പി.കെ ബഷീർ – ഏറനാട്,

എൻ.എം സംശുദ്ദീൻ – മണ്ണാർക്കാട്

ആബിദി ഹുസൈൻ തങ്ങൾ- കോട്ടക്കൽ

പി.എം.എ സമീർ- തിരൂരങ്ങാടി

എം. റഹ്മത്തുല്ല- മഞ്ചേരി

തിരുവമ്പാടി- കാസിം കൂടരഞ്ഞി

വള്ളിക്കുന്ന് ടി.വി ഇബ്രാഹീം

Share
error: Content is protected !!