കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 680 രൂപ ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 680 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,19,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയാണ് കൂടിയത്. ഗ്രാമിന് 14,970 രൂപയാണ് ഇന്നത്തെ വില.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 1,19,080 രൂപയായിരുന്നു. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില മാര്‍ച്ച് 6 ന് ആയിരുന്നു. ജനുവരി 29 നാണ് ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണമെത്തിയത്. 1,31,160 രൂപയായിരുന്നു അന്നത്തെ സ്വര്‍ണവില.

Share
error: Content is protected !!