പബ്ലിക് വൈഫൈ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് മുന്നറിയിപ്പ്

ഹുദ ഹബീബ്

പബ്ലിക് വൈഫൈ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് കേരള പോലീസിൻ്റെ മുന്നറിയിപ്പ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്.

ഷോപ്പിംഗ് മാളുകൾ, വിമാനത്താവളങ്ങൾ, യൂണിവേഴ്സിറ്റികൾ മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട് സ്പോട്ടുകൾ എന്നിവ ഉപയോഗിച്ച് ഓണ്ലൈൻ പണമിടപാടുകൾ നടത്തുന്നതും ബാങ്ക് പോലുള്ള പണമിടപാട് സ്ഥാപനങ്ങളുടെ സൈറ്റുകൾ ഓപ്പണ് ചെയ്യുന്നതും സുരക്ഷിതമല്ല. ഇത്തരം നെറ്റ് വർക്കുകളിലേക്ക് കണക്റ്റുചെയ്ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്പുകളിലൂടെയോ വിവരങ്ങള്‍ കൈമാറുമ്പോൾ മറ്റാരെങ്കിലും അവ കൈക്കലാക്കാന്‍ സാധ്യതയുണ്ട്, അതിനാൽവൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്നും പോലീസ് ഓർമ്മിപ്പിച്ചു.

സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് പോലും നിങ്ങളുടെ സെഷന്‍ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിന്‍ ചെയ്യാനും കഴിയുന്നതാണ്.ഇത്തരത്തില്‍ വ്യക്തിഗത വിവരങ്ങള്‍, സ്വകാര്യ രേഖകള്‍, കോണ്‍ടാക്റ്റുകള്‍, കുടുംബ ഫോട്ടോകള്‍, ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ എന്നിവപോലും നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടെന്നും ഫേസ്ബുക്ക്‌ പോസിറ്റിൽ പറയുന്നു.

Share
error: Content is protected !!