യുഎഇയിൽ വാഹനാപകടം: മരിച്ചവരിൽ മൂന്നുപേർ മലപ്പുറം സ്വദേശികൾ
ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചവരിൽ മൂന്ന് പേർ മലപ്പുറം വേങ്ങര സ്വദേശികൾ. ഫുജൈറയിൽ ഇവാ കഫ്റ്റീരിയ നടത്തുന്ന വേങ്ങര കുന്നുംപുറം കുണ്ടിൽപാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ, മിസ്ന ജുബിൻ, പേരമകൻ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്.
ഒരേ കുടുംബത്തിലെ ഏഴ് പേരാണ് അപകടത്തിൽ പെട്ടത്. ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്.


