സൗദി പൈപ്പ്​ ലൈനിൽ ഡ്രോൺ ആക്രമണം; എണ്ണ വിതരണം താൽകാലികമായി നിർത്തി

റിയാദ്​: സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ ഈസ്​റ്റ്​ വെസ്റ്റ്​ എണ്ണ പൈപ്പ്​ ലൈനിന്​ നേരെ ഡ്രോൺ ആക്രമണം. ​ഡ്രോണുകൾ പതിച്ച്​ നാശനഷ്ടമുണ്ടായതോടെ പൈപ്പ്​ ലൈനിലൂടെയുള്ള എണ്ണ വിതരണം താൽക്കാലികമായി നിർത്തിവെച്ചു.

ആക്രമണത്തിൽ പൈപ്പ്​ ​ലൈൻ ജീവനക്കാർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഇറാഖിൽ നി​ന്ന്​ എത്തിയ ഡ്രോണുകളാണ്​ പൈപ്പ്​ ലൈനിൽ പതിച്ചത്​.റിയാദ്​, മദീന മേഖലകളിലെ പൈപ്പ്​ ലൈനുകൾ ലക്ഷ്യമിട്ട്​ നിരവധി ആക്രമണങ്ങളും ആക്രമണ ശ്രമങ്ങളും ഉണ്ടായതായും താൽക്കാലികമായി എണ്ണ വിതരണം നിർത്തിയതായും സൗദി ഊർജ മന്ത്രാലയത്തി​ലെ ഉദ്യോഗസ്ഥൻ വ്യക്​തമാക്കി.

അമേരിക്ക- ഇറാൻ യുദ്ധത്തെ തുടർന്ന്​ ​ഹോർമുസ്​ കടലിടുക്ക്​ അടഞ്ഞുകിടന്നപ്പോൾ സൗദി അറേബ്യ എണ്ണ കയറ്റുമതിക്ക്​ ഉപയോഗിച്ചിരുന്ന ​പ്രധാന പൈപ്പ്​ ലൈനിലാണ്​ ആക്രമണമുണ്ടായത്​. പൈപ്പ്​ ലൈൻ വഴിയുള്ള എണ്ണ വിതരണം സൗദി നിർത്തിയത്​ ആഗോള എണ്ണ വിപണിയിലും ബാധിച്ചിട്ടുണ്ട്​. എണ്ണ വിലയിൽ വർധനവുണ്ടായി. ഇതോടൊപ്പം സൗദിയുടെ എണ്ണ കയറ്റുമതി കുറയുന്നത്​ ക്ഷാമത്തിനും കാരണമായേക്കും. ഡ്രോണുകൾ പതിച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ പൈപ്പ്​ ലൈൻ ജീവനക്കാരെ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. ഇറാഖിൽ നിന്നെത്തിയ ഡ്രോണുകളാണ്​ നാശം വിതച്ചത്​. ഹോർമൂസ് കടലിടുക്ക്​ അടഞ്ഞപ്പോൾ സൗദി ക്രൂഡ് ഓയിൽ വിതരണം നടത്തിയത് ഈ പൈപ് ലൈനിലൂടെയാണ്​. ഹൂതി അനുകൂല സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

Share