രണ്ടുമാസം മുമ്പ് വിവാഹം; നവവധു ജീവനൊടുക്കി

തിരുവനന്തപുരം: വർക്കലയിൽ നവവധു ജീവനൊടുക്കി. വർക്കല റാത്തിക്കൽ സ്വദേശി നാസിയ (19) ആണ് മരിച്ചത്. നാസിയ മൻസിലിൽ നൗഷാദിൻ്റെയും സഹീറയുടേയും മകളാണ്. ഇന്നലെ വൈകിട്ടാണ് നാസിയ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. ആരോഗ്യ നില ഗുരുതരമായതോടെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിച്ചു.

രണ്ടുമാസം മുമ്പാണ് നാസിയയുടെ വിവാഹം നടന്നത്. ഭർത്താവ് പരവൂർ തെക്കുംഭാഗം സ്വദേശി അൻസർ വിദേശത്തേക്ക് പോയതിന് പിന്നാലെ നാസിയ മനോവിഷമത്തിലായിരുന്നു എന്ന് മാതാപിതാക്കൾ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നാസിയയ്ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. തുടർന്ന് നാസിയ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇവിടെ വച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. നിലവിലെ സാഹചര്യത്തിൽ ആർഡിഒയുടെ സാന്നിധ്യത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു.

Share