കിരീടമില്ലാത്ത രാജാവായി മടക്കം; പോർച്ചുഗലിനെ ഒറ്റഗോളിന് വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ

ഡാളസ്: ലോകകപ്പിൽ പോർച്ചുഗലിനെ ഒറ്റഗോളിന് വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് പറങ്കിപ്പടയുടെ തോൽവി. മിഖേൽ മൊറീനോയാണ് സ്പെയിനിൻ്റെ വിജയശിൽപിയായത്.

ആറാം വട്ടവും കിരീട നേട്ടത്തിന് ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരോടെ ലോകകപ്പ് കരിയർ അവസാനിപ്പിച്ചു. പരാജയത്തിന് പിന്നാലെ റോബർട്ടോ മാർട്ടിനെസ് പരിശീലകസ്ഥാനം രാജിവച്ചു.

Share