പശ്ചിമേഷ്യൻ സംഘർഷം: പെട്രോൾ,ഡീസൽ വില വർധിപ്പിച്ച് സ്വകാര്യ ഇന്ധന കമ്പനി നയാര പെട്രോളിൻ്റെ വില ലിറ്റിന് 5.30 രൂപ വർധിപ്പിച്ചു

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പെട്രോൾ, ഡീസൾ പെട്രോൾ വില വർധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന കമ്പനിയായ നയാര. പെട്രോളിൻ്റെ വില ലിറ്റിന് 5.30 രൂപയും ഡീസലിൻ്റെ വില ലിറ്ററിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഏപ്രിൽ മുതൽ 35 ദിവസത്തേക്ക് കമ്പനി പ്രവർത്തനം നിർത്തിവെയ്ക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.

നയാരയുടെ ഉടമസ്ഥതയിലാണ് രാജ്യത്തെ രണ്ടാമത്തെ വലിയ സിംഗിൾ സൈറ്റ് റിഫൈനറിയായ വദിനാർ പ്രവർത്തിക്കുന്നത്. വാർഷിക പ്രതിവർഷം 20 ദശ ലക്ഷം ടൺ സംഭരണ ശേഷിയാണ് റിഫൈനറിക്കുള്ളത്.

ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് തീപിടിച്ചു; 14 പേർക്ക് ദാരുണാന്ത്യം, മരണസംഖ്യ ഉയരാൻ സാധ്യത
അതേ സമയം, രാജ്യത്ത് ഇന്ധന ക്ഷാമം ഇല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളിൽ പരിഭ്രാന്തരാകരുതെന്നും കേന്ദ്രം അറിയിച്ചു. രാജ്യത്തെ എല്ലാ റിഫൈനറികളും ആവശ്യമായ എണ്ണ ഉൽപ്പാദിപ്പിക്കുന്നുണ്ടെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി സുജാത ശർമ പറഞ്ഞു.

Share
error: Content is protected !!