സൗദിയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: അബ്ദു റഹ്മാൻ നഗർ, കൊളപ്പുറം, ആസാദ് നഗർ സ്വദേശി തൊട്ടിയിൽ മുഹമ്മദ്‌ അഷ്‌റഫ്‌ (40) സൌദി അറേബ്യയിലെ ജിദ്ദയിൽ മരണപെട്ടു. സുലൈമാനിയയിലെ മലബാർ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഞായറാഴ്ച രാവിലെ ഇവിടവെച്ച് ജോലിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ഷറഫിഫിയ്യ അൽറയ്യാൻ ഹോസ്പിറ്റൽ എത്തിച്ചു. എന്നാൽ പത്തു മണിയോടെ മരണപ്പെടുകയായിരുന്നു.

പിതാവ്. അബൂബക്കർ തൊട്ടിയിൽ, മാതാവ് ഫാത്തിമ. കോഴിക്കോട് തിരുത്തിയട് സ്വദേശി സൗദയാണ് ഭാര്യ.
അഫീഫ് അഷ്‌റഫ്‌, അൽഫിയാ അഷ്‌റഫ്‌ (മക്കൾ )
സഹോദരങ്ങൾ. ജമീല, മുസ്തഫ (മലപ്പുറം), അബ്ദുൽ അസീസ് (ജിദ്ദ), മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റൈൻ)

ഈസ്റ്റ്‌ സുലൈമാനിയ ഗവണ്മെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  ജിദ്ദയിൽ മറവ് ചെയ്യും
നടപടി ക്രമംഗങ്ങൾ പൂർത്തിയാക്കുന്നതിനായി ജിദ്ദ ICF വെൽഫയർ വിംഗ് പ്രവർത്തകരായ അബ്ബാസ് ചെങ്ങാനി, ഖലീലു റഹ്മാൻ കൊളപ്പുറം, കരീം മഞ്ചേരി തുടങ്ങിയവർ രംഗത്തുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share