മലയാളി പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

അബുദാബി: അബുദാബി മുസഫയിയിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം കോലത്തു പറമ്പിൽ വീട്ടില്‍ അബ്ദുല്‍ കരീം-ഖദിയമ്മ കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് അല്‍ഫാസ് (24) ആണ് മരിച്ചത്. മുസഫയിലെ ഫുഡ്സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്ന്​ കരുതുന്നു. താമസസ്ഥലത്ത് കൂടെയുണ്ടായിരുന്നവർ പുലര്‍ച്ചെ വിളിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് ബനിയാസ് മോര്‍ച്ചറിയിലേക്കും മാറ്റി.

പത്തുമാസം മുമ്പാണ് അല്‍ഫാസ് ഗള്‍ഫില്‍ എത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച്ച മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share