സൗദിയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട യുവതിക്ക് വിമാനത്തിൽ സുഖപ്രസവം

വിമാനയാത്രക്കിടെ ആകാശത്ത്‌വെച്ച് യുവതിക്ക് സുഖപ്രസവം. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ഈജിപ്തിലെ കെയ്‌റോയിലേക്കുള്ള യാത്രയിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്.

സൗദിയുടെ ഫ്‌ളൈനാസ് വിമാനത്തിലാണ് 26 കാരിയായ ഈജിപ്ഷ്യൻ യുവതി കുഞ്ഞിനെ പ്രവസിച്ചത്. ഞായറാഴ്ച ജിദ്ദയിൽ നിന്ന് കെയ്റോയിലേക്കുള്ള ഫ്ലൈനാസ് എയറിൻ്റെ XY565 വിമാനത്തിൽ യാത്ര ചെയ്തുകൊണ്ടിരിക്കെ, ആകാശത്ത് വെച്ച് യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.

വേദന കലശലയാതോടെ യാത്രക്കാരിൽ ഡോക്ടർമാരുണ്ടോ എന്ന് വിമാനത്തിലെ ജീവനക്കാർ അന്വോഷിച്ചു. ഒടുവിൽ യാത്രക്കാരിൽ നിന്നുള്ള ഒരു ഡോക്ടറുടെ സഹായത്തോടെ യുവതി വിമാനത്തിനകത്ത് സുഖമായി പ്രസവിച്ചു. വിമാനത്തിനകത്ത് കുഞ്ഞും അമ്മയും പൂർണ്ണ ആരോഗ്യത്തോടെയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. അങ്ങിനെ ജിദ്ദയിൽ നിന്ന് കയറിയിട്ടില്ലാത്ത ഒരു പുതിയ യാത്രക്കാരനുമായാണ് ഫ്ളൈനാസ് കെയ്റോയിൽ ഇറങ്ങിയത്.

ഇതിനിടെ പൈലറ്റ് കെയ്‌റോ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരുന്നു. അതനുസരിച്ച് കെയ്‌റോ ഇന്റർനാഷണൽ എയർപോർട്ടിൽ ആംബുലൻസുൾപ്പെടെയുള്ള മെഡിക്കൽ സംഘം സജ്ജമായിരുന്നു. വിമാനമിറങ്ങിയ ഉടൻ അവർ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യാവസ്ഥ പരിശോധിച്ചു. ശേഷം ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!