ജോലിക്കിടെ അപകടം; മലയാളി പ്രവാസി നിര്യാതനായി

റാസൽഖൈമയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി പ്രവാസി മരിച്ചു. കൊടുങ്ങല്ലൂര്‍ കോതപറമ്പ് കണ്ണാംകുളത്ത് അബ്ദുൽ കാദറിന്റെ മകൻ ശംസുദ്ദീനാണ്​ (55) മരിച്ചത്​. 30 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ശംസുദ്ദീൻ റാക് റംസ് റോഡിൽ അൽ ഇത്തിഹാദ് അലുമിനിയം കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ജോലിസ്ഥലത്തുണ്ടായ അപകപടത്തിൽ ഗുരുതരമായി പരിക്കേറ്റ ശംസുദ്ദീൻ ചികിത്സക്കിടെ മരിക്കുകയായിരുന്നു.

ശനിയാഴ്ച്ച റാക് അൽ ജസീറ അൽ ഹംറയിലെ നിർമാണ സ്ഥലത്ത് സ്കഫോൾഡിങ്ങിൽ നിന്ന് വീണതാണ് ദുരന്തത്തിന് വഴി വെച്ചത്‌. റാക് ഖലീഫ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയവെ ശനിയാഴ്ച്ച രാത്രിയോടെയായിരുന്നു അന്ത്യം. ഖലീഫ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

മാതാവ്: ഹാജറ. ഭാര്യ: സമീന. മക്കൾ:ഫാത്തിമ സുഹറ, രിഹാനത്തു സുഹ്‌റ, ആയിഷ സുഹ്‌റ. സഹോദരങ്ങൾ: സലീം, അബു, ആബിദ്, ഉമൈവ.

റാക് ഐ.സി.സി പ്രവർത്തകനായിരുന്നു. ഷംസുദ്ദീന്‍റെ വിയോഗത്തിൽ റാസൽഖൈമയിലെ മലയാളി സമൂഹം അനുശോചിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share