ലഹരിമരുന്ന് കടത്തുസംഘത്തെ പിടികൂടാനുള്ള ദൗത്യത്തിനിടെ സഊദിയിൽ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
തായിഫ്: ലഹരിമരുന്ന് കടത്തുസംഘത്തെ പിടികൂടാനുള്ള ദൗത്യത്തിനിടെ സൗദി അറേബ്യയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അൽഖുർമയിലെ ലഹരിമരുന്ന് വിരുദ്ധ യൂണിറ്റ് തലവൻ ലെഫ്റ്റനന്റ് കേണൽ മൻസൂർ ബിൻ മുഹമ്മദ് അൽമുഹഖനി അൽഉതൈബിയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഔദ്യോഗിക പരിശോധനയുടെ ഭാഗമായി നടത്തിയ റെയ്ഡിനിടെ ലഹരിസംഘം ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയായിരുന്നു.
കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടമായ ഉദ്യോഗസ്ഥന്റെ വിയോഗത്തിൽ സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ മേധാവി മേജർ ജനറൽ മുഹമ്മദ് അൽഖർനി നേരിട്ടെത്തി മന്ത്രിയുടെ അനുശോചന സന്ദേശം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അറിയിച്ചു.
…


