എം എ യൂസുഫലിക്ക് എതിരായ വ്യാജ വാർത്തകൾ പിൻവലിച്ച് വിദ്വേഷ യൂട്യൂബർ ഷാജൻ സ്കറിയ

കൊച്ചി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസുഫലിക്ക് (MA Yusuff Ali) എതിരെ നൽകിയ വ്യാജ വീഡിയോകൾ പിൻവലിച്ച് വിദ്വേഷ യൂട്യൂബറായ ഷാജൻ സ്കറിയ. തന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച, യൂസുഫലിക്ക് എതിരായ എല്ലാ വീഡിയോകളും പിൻവലിച്ചതായി ഷാജൻ സ്കറിയ മറ്റൊരു വീഡിയോയിലൂടെ അറിയിച്ചു.

മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ ഷാജൻ സ്കറിയ നൽകിയ വ്യാജ വീഡിയോകൾക്ക് എതിരെ യൂസുഫലി നിയനടപടി സ്വീകരിച്ചതോടെയാണ് വിദ്വേഷ യൂട്യൂബറുടെ മലക്കംമറിച്ചിൽ. വീഡിയോകൾ നീക്കം ചെയ്യാനും വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കി മറ്റൊരു വീഡിയോ ചെയ്യാനും കോടതി നിർദേശിച്ചത് അനുസരിച്ചാണ് നടപടി.

2020 നവംബറിലാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഷാജൻ സ്കറിയ യൂസുഫലിക്ക് എതിരെ വ്യാജ വീഡിയോകൾ നൽകിയത് (Gold Smuggling Case). യൂസഫലിയ്ക്ക് പുറമെ ഫഹാസ് അഷ്‌റഫിതിരെയും ഈ വിഡിയോയില്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലുലു ഗ്രൂപ്പ് (Lulu Group) മാനനഷ്ട കേസ് നൽകുകയായിരുന്നു (Defamation Suit).

എം എ യൂസഫലി മൂന്ന് സംസ്ഥാനങ്ങളിലായി മറുനാടനെതിരെ ആറോളം കേസുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ഡല്‍ഹി ഹൈക്കോടതിയിലെ കേസ്സാണ്, അതിൻ്റെ വിധി പ്രകാരം യൂസഫലിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നീക്കം ചെയ്തുവെന്നാണ് ഷാജൻ സ്കറിയ വിശദീകരിച്ചത് (Delhi High Court).

….

Share