പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ അടിയിൽപെട്ട് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: കാർ പിന്നോട്ടെടുക്കുന്നതിനിടെ കാറിനടിയിൽപെട്ട് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ തയ്യിലിലാണ് സംഭവം. ഹൂറിൻ മഹബൂബി ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം.
വീട്ടുമുറ്റത്ത് പിതാവ് കാർ തിരിക്കാനുള്ള ശ്രമത്തിനിടെ കുട്ടി ഓടികാറിനടുത്തേക്ക് എത്തുകയായിരുന്നു. എന്നാൽ, ഇതറിയാതെ പിതാവ് കാർ പിന്നോട്ടെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഭവത്തിൽ കുട്ടിയുടെ പിതാവ് ഷഫ് ഖത്തിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനം കൈകാര്യംചെയ്തുവെന്ന കുറ്റത്തിനാണ് കേസ്.


