ബസിന്റെ ഹൈഡ്രോളിക് ഡോറിനുള്ളിൽ കഴുത്ത് കുടുങ്ങി; ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

വഡോദര: ഗാരിജിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ഹൈഡ്രോളിക് ഡോറിനുള്ളിൽ കഴുത്ത് കുടുങ്ങി ഏഴ് വയസ്സുകാരൻ മരിച്ചു. ദിവ്യേഷ് റത്വ എന്ന കുട്ടിയാണ് മരിച്ചത്. ഗാരിജിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി നിർത്തിയിട്ടിരുന്ന ബസിനുള്ളിലേക്ക് കയറുകയായിരുന്നു. വാതിൽ പെട്ടെന്ന് അടയുകയും കുട്ടിയുടെ കഴുത്ത് വാതിലിനിടയിൽ കുടുങ്ങുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അഭിഷേക് ഗുപ്ത അറിയിച്ചു. ഗാരിജിന് പിന്നിലെ ക്വാർട്ടേഴ്സിൽ തൊഴിലാളികളായി ജോലി ചെയ്യുന്ന ദമ്പതികളുടെ മകനാണ് ദിവ്യേഷ്. ക്വാർട്ടേഴ്സിന് അടുത്ത് കളിക്കുകയായിരുന്നു കുട്ടി. കാണാതായതിനെ തുടർന്നാണ് തിരച്ചിൽ നടത്തിയത്.

Share