പ്രവാസികളെ കണ്ണീരിലാഴ്ത്തി ‘മേരി ഡോക്ടർ’ വിടവാങ്ങി

മസ്കത്ത്: പ്രമുഖ ഗൈനക്കോളജിസ്റ്റ് തിരുവനന്തപുരം ഉള്ളൂർ നീരാഴി ലെയിൻ, ദൈവപുര ഗാർഡൻസിൽ ഡോ. മേരി മെറിറ്റ പെരേര അന്തരിച്ചു. മസ്കത്തിലെ ബദർ അൽ സമാ ആശുപത്രിയിലെ ചീഫ് ഒബ്സ്ട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റായിരുന്നു. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഡോ. മേരി മെറിറ്റ പെരേര ഒമാനിലെ മസ്കത്ത്, റൂവിയിൽ പ്രവർത്തിച്ചിരുന്ന ബദർ അൽ സമാ ആശുപത്രിയിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്.

നിരവധി വർഷങ്ങളായി ഒമാനിലെ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിച്ചിരുന്ന ഡോ. മേരി മെറിറ്റ പെരേര, ആയിരക്കണക്കിന് കുടുംബങ്ങളുടെ വിശ്വാസവും സ്നേഹവും നേടിയ ഡോക്ടറായിരുന്നു. കരുണയും സമർപ്പണബോധവും നിറഞ്ഞ ചികിത്സാ സേവനത്തിലൂടെ അനേകം ജീവിതങ്ങളെ സ്പർശിച്ച വ്യക്തിത്വമായിരുന്നു അവർ.

ഭർത്താവ്: മിസ്റ്റർ ബെനഡികോസ് (റിട്ട. ശാസ്ത്രജ്ഞൻ, ഐ.എസ്.ആർ.ഒ). മക്കൾ: ഡോ. നീതി ബെനഡികോസ്, നിത്യ ബെനഡികോസ്.

സംസ്കാരം നാളെ (17) വൈകിട്ട് നാലിന് തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് ചർച്ചിൽ നടക്കും. ഡോ. മേരി മെറിറ്റ പെരേരയുടെ വിയോഗത്തിൽ ഒമാനിലെയും കേരളത്തിലെയും സാമൂഹിക, ആരോഗ്യ മേഖലകളിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

Share