സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി മുതിര്‍ന്ന നയതന്ത്രജ്ഞന്‍ വിപുല്‍ ചുമതലയേറ്റു
ദമാം: സൗദി അറേബ്യയിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിര്‍ന്ന നയതന്ത്രജ്ഞന്‍ വിപുല്‍ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ ഇന്ത്യന്‍ എംബസിയിലെത്തി അദ്ദേഹം ചുമതലയേറ്റു. തുടര്‍ന്ന് എംബസി അങ്കണത്തിലെ ഗാന്ധി പ്രതിമയിലെത്തി ഉപചാരം അര്‍പ്പിച്ചു.
1998 ല്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ ചേര്‍ന്ന വിപുല്‍ 2014 മുതല്‍ 2017 വരെ വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുടെ ഡയറക്ടറായും പിന്നീട് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ദുബൈയില്‍ കോണ്‍സല്‍ ജനറലാകുന്നതിന് മുമ്പ് കെയ്റോ, കൊളംബോ, ജനീവ എന്നിവിടങ്ങളിലും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഗള്‍ഫ് മേഖലയുടെ ജോയിന്റ് സെക്രട്ടറിയായും 2023 മുതല്‍ 2026 വരെ ഖത്തറിലെ ഇന്ത്യയുടെ അംബാസഡറായും സേവനമനുഷ്ഠിച്ചു.
ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15-ന് ഇന്ത്യന്‍ എംബസിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ അംബാസഡര്‍ വിപുല്‍ ദേശീയപതാക ഉയര്‍ത്തുകയും രാജ്യത്തെ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.


