ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു
ബീഹാര്‍: ബീഹാര്‍ ബന്ധില്‍ പ്രതിഷേധത്തിനായി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ച സംഭവത്തില്‍ പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. ജൂലൈ 25 ന് ആയിരുന്നു സംഭവം.
സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തില്‍ പലയിടങ്ങളിലും പൊലീസും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നു.
ബീഹാര്‍ പൊലീസിന്റെ ഔദ്യോഗിക വിവരപ്രകാരം തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത കോണ്‍സ്റ്റബിളിനെതിരെയുളള കര്‍ശന നടപടിയുടെ ഭാഗമായി ആയിരുന്നു സസ്‌പെന്‍ഷന്‍.
പരുക്കേറ്റ് പട്‌നയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില തൃപ്തികരമാണ്. പരിക്കേറ്റവരില്‍ 15 വയസ്സുളള ഒരു കുട്ടിയുമുണ്ടായിരുന്നു. കുട്ടിയുടെ കഴുത്തിലാണ് പരിക്കേറ്റെതെങ്കിലും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.


