8 വർഷത്തെ പ്രവാസ ജീവിതത്തിന് കണ്ണീർ മടക്കം; തൃശൂര്‍ സ്വദേശി സലാലയിൽ അന്തരിച്ചു
സലാല: തൃശൂര്‍ കുന്നംകുളം സ്വദേശി മഹേഷ് (45) സലാലയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. എട്ട് വര്‍ഷമായി അല്‍ ഹഷാര്‍ കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
കക്കാട് വീട്ടില്‍ നാരായണന്‍- പുഷ്പ ദമ്പതികളുടെ മകനാണ്. ഭാര്യ: ധന്യ. മക്കള്‍: ഷിഹാനി, അമാന. തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലാണ് കുടുംബത്തിന്റെ സ്ഥിരതാമസം. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.


