ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യന്‍ നാവികനെ കാണാതായി
ടെഹ് റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം. ഒരു ഇന്ത്യന്‍ നാവികനെ കാണാതായതായി റിപ്പോര്‍ട്ട്. ആക്രമിക്കപ്പെട്ട കപ്പലില്‍ നിന്ന് 10 നാവികരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സൈപ്രസ് പതാകയുള്ളജി.എഫ്.എക്സ് ഗാലക്സി എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യക്കാരായ 11 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. സംഭവത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അപലപിച്ചു.


