സൗദി എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം:v’എൻസെലിയ’, ‘ലൈല’ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം

സന: ചെങ്കടലിൽ രണ്ട് സൗദി എണ്ണക്കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ ആക്രമണം. പശ്ചിമേഷ്യയിൽ പടർന്നുപിടിക്കുന്ന യു.എസ്-ഇറാൻ യുദ്ധത്തിന് പുതിയൊരു പോർമുഖം തുറന്നിട്ടുകൊണ്ടാണ് ഈ നീക്കം. ഉപരോധം ലംഘിച്ചു എന്ന് ആരോപിച്ചാണ് സൗദിയുടെ ‘എൻസെലിയ’, ‘ലൈല’ എന്നീ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഹൂതികൾ അവകാശപ്പെട്ടു.

ചെങ്കടലിൽ കപ്പലിന് നേരെ ആക്രമണം ഉണ്ടായതായി സൗദി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എൻസെലിയ കപ്പലിന് നേരെയുണ്ടായ ആക്രമണമാണ് സൗദി സ്ഥിരീകരിച്ചിട്ടുള്ളത്. ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ മുൻഭാഗത്ത് തീപ്പിടിത്തമുണ്ടായെങ്കിലും, ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.

Share