കൗതുക ട്വിസ്റ്റ് ! അർജൻ്റീന വിജയിക്കുമെന്ന് കരുതി ബിരിയാണി വെച്ചു; തോറ്റതോടെ ബിരിയാണി വിതരണം ഏറ്റെടുത്ത് ബ്രസീ ആരാധകർ – വിഡിയോ

മലപ്പുറം: ലോകകപ്പ് ഫൈനലില്‍ പ്രിയ ടീമായ അര്‍ജന്റീന കപ്പടിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ ബിരിയാണി വെച്ച തിരൂരങ്ങാടി കൊടിഞ്ഞിയിലെ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കളിയില്‍ വന്‍ ട്വിസ്റ്റ്. ഫൈനല്‍ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്റീന സ്‌പെയിനിനോട് പരാജയപ്പെട്ടതോടെ അര്‍ജന്റീന ഫാൻസ് ക്യാമ്പുകള്‍ നിശ്ശബ്ദമാവുകയും അവര്‍ തയ്യാറാക്കിവെച്ച ബിരിയാണി വിതരണം അനിശ്ചിതത്വത്തിലാവുകയുമായിരുന്നു. എന്നാല്‍, തോല്‍വിക്കു പിന്നാലെ വിതരണം നിലച്ച ബിരിയാണിച്ചെമ്പ് ബ്രസീല്‍ ആരാധകര്‍ ഏറ്റെടുത്തതോടെ കൊടിഞ്ഞിയിലെ ഫുട്‌ബോള്‍ ആവേശം കൗതുകകരമായ വഴിത്തിരിവിലെത്തി.

ലോകകപ്പ് കിരീടം മെസ്സിയും സംഘവും സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തില്‍ നാട്ടുകാര്‍ക്ക് മുഴുവന്‍ വിതരണം ചെയ്യാനായി അര്‍ജന്റീന ആരാധകര്‍ വന്‍തോതിലാണ് ബിരിയാണി തയ്യാറാക്കിയിരുന്നത്. ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ അര്‍ജന്റീനയുടെ പരാജയം ഉറപ്പായതോടെ ആരാധകര്‍ സങ്കടത്തിലായി. തുടര്‍ന്നാണ് കളിയില്‍ യഥാര്‍ത്ഥ ട്വിസ്റ്റ് സംഭവിച്ചത്. അര്‍ജന്റീന ആരാധകര്‍ നിരാശയോടെ മാറ്റിവെച്ച ബിരിയാണിയുടെ വിതരണം ബ്രസീല്‍ ഫാന്‍സ് വലിയ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു.

പുലര്‍ച്ചെയോടെ കൊടിഞ്ഞിയിലെ നാട്ടുകാര്‍ക്കെല്ലാം ബിരിയാണി വിളമ്പി ആവേശം പങ്കിട്ട ബ്രസീല്‍ ആരാധകരുടെ വീഡിയോ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ തരംഗമായിരിക്കുകയാണ്. പരമ്പരാഗത വൈര്യം കളിയില്‍ മാത്രമാണെന്നും ഇത്തരം കളിതമാശകളും കൂട്ടായ്മകളുമാണ് മലബാറിലെ ഫുട്‌ബോള്‍ സൗഹൃദങ്ങളുടെ ഭംഗിയെന്നും തെളിയിക്കുന്നതാണ് കൊടിഞ്ഞിയിലെ ഈ ബിരിയാണി ട്വിസ്റ്റ്.
.

വീഡിയോ കടപ്പാട്: MediaOne TV

 

View this post on Instagram

 

A post shared by MediaOneTV (@mediaonetv.in)

Share