സന്തോഷ വാർത്ത; പെട്രോൾ-ഡീസൽ വില കുറച്ച് നയാര

ഡൽഹി: സ്വകാര്യ എണ്ണ കമ്പനിയായ നയാര പെട്രോള്‍-ഡീസല്‍ വില കുറച്ചു. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തിലാണ് നയാരയുടെ നടപടി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അയവ് വന്നതിന് ശേഷം ഇതാദ്യമായാണ് എണ്ണ കമ്പനി വില കുറക്കുന്നത്. ഇന്ന് മുതൽ പുതുക്കിയ നിരക്ക് നയാരയുടെ എല്ലാ പമ്പുകളിലും നിലവിൽ വരും.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിലിൻ്റെ വില കുറഞ്ഞിട്ടും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും, ഭാരത് പെട്രോളിയവും, ഹിന്ദുസ്ഥാന്‍ പെട്രോളിയവും വില കുറച്ചിട്ടില്ല. ഒരു ലക്ഷത്തിലധികം പമ്പുകള്‍ നയാര കമ്പനിക്കുണ്ട്.

Share