ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയിലും വനിതകള്‍ക്ക് സൗജന്യയാത്ര; പ്രത്യേകം കാർഡ് വേണ്ട

ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയിലും വനിതകള്‍ക്ക്  സൗജന്യയാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍. സ്ത്രീകള്‍ക്ക് സീറോ ടിക്കറ്റ് നല്‍കും.  എല്ലാവരും ടിക്കറ്റു വാങ്ങണം. സ്വകാര്യ ബസുകളെ നശിപ്പിക്കുക ലക്ഷ്യമല്ല .ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്ന തീരുമാനമായിരിക്കും ഇത്. 

എല്ലാ സ്ത്രീകൾക്കു യാത്ര സൗജന്യമായിരിക്കും. പ്രത്യേകം കാർഡ് ആവശ്യമില്ല. 15 ന്  മുഖ്യമന്ത്രി തമ്പാനൂരിൽ ഉദ്ഘാടനം നിര്‍വഹിക്കും. ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകൾ ആയിരിക്കുമെന്നും  മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

ആദ്യ 100 ദിവസത്തിനു ശേഷം വിശദമായ പഠനം നടത്തി രണ്ടാംഘട്ടത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിലും നടപ്പാക്കിയേക്കും. ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യയാത്ര അനുവദിക്കും.

ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പാക്കുമ്പോൾ പ്രതിവർഷം 712 കോടി രൂപയും എല്ലാ ബസുകളിലും നടപ്പാക്കുകയാണെങ്കിൽ 1300 കോടി രൂപയും ബാധ്യതയുണ്ടാകുമെന്നു മന്ത്രി പറഞ്ഞു. പെൻഷനും ശമ്പളവും നൽകാൻ സർക്കാർ 125 കോടി രൂപ പ്രതിമാസം കെഎസ്ആർടിസിക്കു നൽകുന്നുണ്ട്. സൗജന്യയാത്ര പദ്ധതിക്കു വേണ്ട സാമ്പത്തിക സഹായം സർക്കാർ നൽകും. എപിഎൽ, ബിപിഎൽ വേർതിരിവില്ലാതെ എല്ലാ വനിതകൾക്കും പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു

Share
error: Content is protected !!