ജ്യൂസിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം; ബേക്കറി അടപ്പിച്ചു

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഒരാള്‍ക്കു ഷിഗെല്ല സ്ഥിരീകരിച്ചതിനു പിന്നാലെ ബേക്കറിയില്‍നിന്നു ശേഖരിച്ച ജ്യൂസ് സാംപിളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ബേക്കറി അടപ്പിച്ചു. 

ഓറഞ്ചിന്റെ രൂചിയോടു കൂടിയ ജ്യൂസിന്റെ സാംപിള്‍ മേയ് 29നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്ക് വഞ്ചിയൂരിലെ ലാബില്‍ എത്തിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഉദ്യോഗസ്ഥര്‍ എത്തി ബേക്കറി താല്‍ക്കാലികമായി അടപ്പിക്കുകയായിരുന്നു. പ്രാദേശികമായി തയാറാക്കിയ പാനീയമാണിതെന്നാണ് റിപ്പോര്‍ട്ട്.

Share