ചിറക് ഒടിഞ്ഞ് വിമാനത്തിന്റെ ഉള്ളിലേക്ക് കയറി; ആകാശ എയർ സ്പൈസ് ജെറ്റുമായി കൂട്ടിയിടിച്ചു

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിമുട്ടി. ആകാശ എയറിന്റെയും സ്പൈസ് ജെറ്റിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്. ആകാശ എയർ യാത്രക്കാരുമായി പുറപ്പെടാൻ തയാറായി നിൽക്കുകയായിരുന്നു. പാർക്കിങ് ബേയിലേക്ക് എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് ആകാശ എയറിൽ ഇടിക്കുകയായിരുന്നു. 

സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് ഒടിഞ്ഞ് ആകാശ എയർ വിമാനത്തിന്റെ ഉള്ളിലേക്ക് കയറി. ആകാശ വിമാനത്തിനും തകരാറുണ്ടായി. ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്കാണ് ആകാശ എയർ പോകേണ്ടിയിരുന്നത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയെന്നും യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തിയെന്നും ആകാശ എയർ അറിയിച്ചു.

Share
error: Content is protected !!