ഷാർജയിൽ വീണ്ടും ഇറാന്റെ വ്യോമാക്രമണം: ആക്രമണം ഖോർഫക്കാൻ തുറമുഖത്ത്
ടെഹ്റാൻ: ഷാർജ എമിറേറ്റിലെ ഖോർഫക്കാൻ തുറമുഖത്ത് ഇറാൻ വ്യോമാക്രമണം. ആർക്കും പരുക്കില്ല.
അതിനിടെ, തിങ്കളാഴ്ച ഇറാനുമായി ഒരു കരാറിലെത്താൻ നല്ല സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നതായും ഇല്ലെങ്കിൽ എല്ലാം ബോംബിട്ട് തകർക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ചയ്ക്കുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇറാനിലെ ആഭ്യന്തര പ്രതിഷേധക്കാർക്ക് യുഎസ് ആയുധങ്ങൾ നൽകി സഹായിക്കാൻ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്കസ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാനിലെ ആഭ്യന്തര പ്രതിഷേധക്കാർക്ക് നൽകാനായി അയച്ച അമേരിക്കൻ ആയുധങ്ങൾ കുർദിഷ് ഗ്രൂപ്പുകൾ കൈക്കലാക്കിയെന്നും അദ്ദേഹം ആരോപിച്ചു.


