ഒമാനിലെ മിന്നല്‍ പ്രളയം; കാത്തിരിപ്പ് വിഫലമായി, കാണാതായ യുവതിയും മരിച്ചു

മസ്‌കത്ത്: ഒമാനിൽ ന്യൂനമർദത്തെ തുടർന്ന് ഒരു മരണം കൂടി. മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്തിൽ വാദിയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയാണ് സെർച്ച് ആൻഡ് റെസ്‌ക്യൂ സെക്ടർ ഈ വിവരം സ്ഥിരീകരിച്ചത്. മൂന്ന് മലയാളികൾ ഉൾപ്പെടെ ആറ് പേർ നേരത്തെ മരണപ്പെട്ടിരുന്നു.

ഖസബിൽ പെയ്ത കനത്ത മഴയെത്തുടർന്ന് വാദികളിൽ ഉണ്ടായ അതിശക്തമായ ജലപ്രവാഹമാണ് അപകടത്തിന് കാരണമായത്. കാണാതായതായുള്ള വിവരം ലഭിച്ച ഉടൻ തന്നെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ തിരച്ചിൽ ആരംഭിച്ചിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഒമാനിൽ മരണപ്പെട്ടവരുടെ എണ്ണം ഏഴായി ഉയർന്നു.

Share
error: Content is protected !!