ലാന്‍ഡിംഗിനിടെ യാത്രാ വിമാനം ഫയര്‍ ഫോഴ്സ് വാഹനവുമായി കൂട്ടിയിടിച്ച് അപകടം; പൈലറ്റും സഹപൈലറ്റും കൊല്ലപ്പെട്ടു
ലഗ്വാര്‍ഡിയ: ന്യൂയോര്‍ക്കില ലഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ യാത്രാ വിമാനം ഫയര്‍ ഫോഴ്സ് വാഹനവുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പൈലറ്റും സഹപൈലറ്റും കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്തിരുന്ന ഫയര്‍ ഫോഴ്സ് ട്രക്കുമായാണ് എയര്‍ കാനഡ എക്സ്പ്രസിന്റെ സിആര്‍ജെ 900 വിമാനം കൂട്ടിയിടിച്ചത്. ഞായറാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്.
സംഭവ സമയത്ത് വിമാനത്തില്‍ 72 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ട്രക്കിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്.
മണിക്കൂറില്‍ 24 മീറ്റര്‍ വേഗതയില്‍ പോകുമ്പോഴാണ് വിമാനം ഫയര്‍ ട്രക്കില്‍ ഇടിക്കുന്നത്. വിമാനത്തിന്റെ മുന്‍ഭാഗത്തിനാണ് സാരമായ കേടുപാടുകള്‍ സംഭവിച്ചത്. സംഭവത്തിന് പിന്നാലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് വിമാനത്താവളം അടച്ചു. 18ഓളം വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. പല വിമാനങ്ങളും പുറപ്പെട്ട വിമാനത്താവളങ്ങളിലേക്കാണ് തിരികെ പോയത്.
…


