ഒമാനില്‍ മിന്നല്‍ പ്രളയം; മൂന്നു മലയാളികള്‍ മരിച്ചു; 6 പേര് രക്ഷപ്പെട്ടു
ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. തൃത്താല സ്വദേശികളായ യൂസഫ്, റംല, ഷംല എന്നിവരാണ് മരിച്ചത്. നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ രക്ഷപെട്ടു. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തിനൊപ്പം പെരുന്നാളിന് യാത്ര പോയതായിരുന്നു.
മസ്കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. കനത്ത മഴയെത്തുടർന്ന് മസ്കത്തിലെ അമറാത്ത്–ബൗഷർ മലമ്പാത പോലീസ് താൽക്കാലികമായി അടച്ചു.
മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബത്തിന എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും പ്രളയസാധ്യതയും നിലനിൽക്കുന്നുണ്ട്.


