വിദ്യാര്‍ഥിനിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍
കോഴിക്കോട്: വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ എത്തിക്കാന്‍ ചുമതലപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതായി പരാതി.
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ വകുപ്പു പ്രകാരം ഓട്ടോ ഡ്രൈവര്‍ കോഴിക്കോട് മായനാട് സ്വദേശി മേലെകൊണ്ടാവില്‍ വീട്ടില്‍ മുഹമ്മദ് നൂറിനെ (45) ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ ആറില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ കൊണ്ടുപോകാനായി മുഹമ്മദ് നൂറിനെ രക്ഷിതാക്കള്‍ ചുമതലപ്പെടുത്തിയിരുന്നു. പരീക്ഷയ്ക്കു കൊണ്ടു പോകുന്നതിനിടെ ആളൊഴിഞ്ഞ റോഡിലേക്ക് ഓട്ടോ കയറ്റി നിര്‍ത്തി ഇയാള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
വീട്ടില്‍ എത്തിയ കുട്ടി മാതാപിതാക്കളോട് തന്നെ ഉപദ്രവിച്ച വിവരം പറഞ്ഞു. വീട്ടുകാരുടെ പരാതിയില്‍ ചേവായൂര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പള്ളിത്താഴത്ത് വച്ച് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
….


