റിയാദ് പ്രവിശ്യയിൽ ഷെല്ലാക്രമണം; ഇന്ത്യക്കാരനടക്കം രണ്ടു പേർ കൊല്ലപ്പെട്ടു

റിയാദ്: റിയാദ് പ്രവിശ്യയിലെ അൽഖർജിൽ മെയിൻറനൻസ് ആന്റ് ക്ലീനിംഗ് കമ്പനിക്കു കീഴിലെ പാർപ്പിട സ്ഥലത്തുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി സിവിൽ ഡിഫൻസ് അറിയിച്ചു.

ഇന്ത്യക്കാരനും ബംഗ്ലാദേശുകാരനുമാണ് മരിച്ചത്. പരിക്കേറ്റവരെല്ലാവരും ബംഗ്ലാദേശുകാരാണ്. കൂടാതെ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായി.

Share
error: Content is protected !!