ട്രെയിന്‍ യാത്രക്കിടെ രാത്രി യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍

കോഴിക്കോട്: ട്രെയിന്‍ യാത്രക്കിടെ രാത്രി യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കല്‍ മുസ്തഫ(45)യെയാണ് കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി കഴിഞ്ഞ ആറിനാണ് അതിക്രമത്തിന് ഇരയായത്.

ആളുകള്‍ ഏറെയും ഇറങ്ങി കമ്പാര്‍ട്ട്മെന്റ് കാലിയായപ്പോഴാണ് ഇയാള്‍ യുവതിയെ ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചത്. രാത്രി 9.30ഓടെ കുറ്റിപ്പുറം സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ യുവതിയെ പിന്‍തുടരുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് പോലീസിന് ലഭിച്ച പരാതി.

യുവതി നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് റെയില്‍വേ പോലീസ് മുസ്തഫയെ പരപ്പനങ്ങാടിയില്‍ വച്ച് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്യുകയായിരുന്നു.

Share