രണ്ട് ദിവസം മുമ്പ് അവധി കഴിഞ്ഞെത്തിയ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
അവധി കഴിഞ്ഞെത്തിയ മലയാളിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചേലക്കര സ്വദേശി ആസിഫാണ് മരിച്ചത്. രണ്ട് മാസത്തെ അവധി കഴിഞ്ഞ് കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇദ്ദേഹം നാട്ടിൽ നിന്നെത്തിയത്.
മക്കയിലെ പി.സി.ടി കമ്പനിയിലായിരുന്നു ജോലി. ഉറക്കത്തിൽ മരണം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഉറങ്ങാൻ കിടന്ന ആസിഫ് പിറ്റേ ദിവസം പുറത്ത് വരാതായതും, ഫോണ്‍ എടുക്കാത്തതും സുഹൃത്തുക്കളിൽ ആശങ്ക വർധിപ്പിച്ചു.
തുടർന്ന് പൊലീസിനെ വിവരമറിയിക്കുകായിരുന്നു. വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ പോലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്ത്തകന് മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക