ബുര്‍ജ് ഖലീഫക്ക് ഭീമൻ ‘മോതിരം’ ഒരുങ്ങുന്നു; വീണ്ടും വിസ്മയിപ്പിക്കാന്‍ ദുബൈ

പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടും മനോഹരങ്ങളായ നിര്‍മ്മിതികള്‍ കൊണ്ടും ലോകത്തെ വിസ്മയിപ്പിക്കുന്ന ദുബൈ നഗരം സന്ദര്‍ശകര്‍ക്ക് പുതിയ കൗതുക കാഴ്ച ഒരുക്കാന്‍ തയ്യാറെടുക്കുകയാണ്. ദുബൈയുടെ സ്വകാര്യ അഹങ്കാരമായ ബുര്‍ജ് ഖലീഫയെ ചുറ്റിയുള്ള ഭീമന്‍ വളയത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വൈറലാകുന്നത്.

നഗരത്തിന് മുകളില്‍ 500 മീറ്റര്‍ ഉയരത്തില്‍ ഡൗണ്‍ടൗണ്‍ സര്‍ക്കിള്‍ എന്ന പേരിലാണ് ഇതിന്റെ രൂപകല്‍പ്പന. ദുബൈയിലെ ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ സ്‌നേറ സ്‌പേസ് ആണ് ആകാശവളയം എന്ന ആശയം മുമ്പോട്ട് വെച്ചിരിക്കുന്നത്. ദുബൈയിലെ നിരവധി കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്ത നജ്മുസ് ചൗധരി, നീല്‍സ് റെമെസ് എന്നിവരാണ് ആശയത്തിന് പിന്നില്‍. മൂന്ന് കിലോമീറ്റര്‍ ചുറ്റളവാണ് ഈ വളയത്തിനുള്ളത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share