സൗദി വിസിറ്റ് വിസ പുതുക്കുന്നതൊടൊപ്പം ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുവാനും അവസരം

ജിദ്ദ: സൗദിയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക്, വിസ കാലാവധി പുതുക്കുവാൻ അയൽ രാജ്യമായ ജോർദ്ദാനിലേക്ക് പോകുകയാണ് ഇപ്പോൾ സാധാരണയായി എല്ലാവരും ചെയ്ത് വരുന്നത്. എന്നാൽ വളരെ മണിക്കൂറുകൾ നീണ്ട യാത്ര ആനന്ദകരമാക്കുവാനും, വിസ കാലാവധി പുതുക്കുന്നതോടൊപ്പം ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാവാനും കൂടി അവസരമൊരുക്കി ശ്രദ്ധേയമാകുകയാണ്  ‘സ്റ്റാർ ടൂർസ്’.

ജിദ്ദയിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരം പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ ജിദ്ദയിൽ തിരിച്ചെത്തും വിധമാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ശുഐബ് നബിയുടെ ഗ്രാമമായ മദായിൻ ശുഐബിലെ ചരിത്ര സ്ഥലങ്ങളും, ഈജിപ്തിൽ നിന്ന് മദ്-യനിൽ എത്തിയ മൂസ നബി ആടുകൾക്ക് വെള്ളമെടുക്കാൻ വന്ന സഫൂറ ബീവിയെ ആദ്യമായി കണ്ടുമുട്ടിയ കിണറ്റിൻ കര (Well of Moses), മഖ്നയിലെ സ്ട്രീം ഓഫ് മോസസ് (ഉയൂനു മൂസ), തുടങ്ങിയ നിരവധി ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുവാനും, ചരിത്രം പഠിക്കുവാനും ഈ യാത്രയിലൂടെ സാധിക്കുമെന്ന് ‘സ്റ്റാർ ടൂർസ്’ അറിയിച്ചു.

കൂടാതെ സൗദിയിലെ ഏറ്റവും മനോഹരമായ മഖ്നാ ബീച്ചിൽ മുങ്ങിക്കുളിക്കുവാനും അവസരമൊരുക്കും. ഈജിപ്റ്റ്, പലസ്തീൻ, ജോർദ്ദാൻ, സൗദി എന്നീ നാല് രാജ്യങ്ങളുടെ സംഗമ ഭൂമിയായ സൗദിയുടെ വടക്കു പടിഞ്ഞാറ് മുനമ്പായ ഹക്കൽ പട്ടണത്തിൻ്റെ നൈർമല്യവും, കണ്ണിന് കുളിർമ്മയേകുന്ന വശ്യ മനോഹരമായ അഖബാ ഉൾക്കടലും ആസ്വദിക്കാം എന്നുള്ളതാണ് ഈ യാത്രയുടെ മറ്റൊരു പ്രത്യേകത.

എന്നാൽ വിസിറ്റ് വിസ പുതുക്കന്നതിന് ഈടാക്കുന്ന ചാർജിന് പുറമെ, ഇതിന് പ്രത്യേകമായ അധിക ചാർജുകളൊന്നും ഈടാക്കുന്നില്ലെന്ന് ടൂർ ഓപ്പറേറ്റേഴ്സ് മാനേജ്മെൻ്റ് അറിയിച്ചു.

ഫാമിലി വിസിറ്റ് വിസ പുതുക്കുന്നതിന് ഈ പാക്കേജ് തെരഞ്ഞെടുക്കുന്നവരുടെ എണ്ണം നാൾക്കു നാൾ വർധിക്കുകയാണ്. സ്റ്റാർ ടൂർസിൻ്റെ ഈ പാക്കേജുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനും, സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും  0534023599, 0538361609, 0595313544 എന്നീ നമ്പരുകളിൽ വിളിക്കുകയോ, http://wa.me/+966595313544 വാട്സാപ് സന്ദേശമയക്കുകയോ ചെയ്യേണ്ടതാണ്.

 

 

Share
error: Content is protected !!