കൊണ്ടോട്ടിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

മലപ്പുറം കൊണ്ടോട്ടിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. എക്കാപറമ്പ് കാളമ്പ്രം സ്വദേശി കുന്നംപള്ളി നിസാറിൻ്റെ മകൻ അദ്നാൻ ആണ് മരിച്ചത്. എക്കാപറമ്പ് മഞ്ഞ പുലത്ത്പാറ പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് മുങ്ങി മരിച്ചത്. കുളത്തിൽ മുങ്ങിപ്പോയ അദ്‌നാനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊട്ടുക്കര പി.പി.എം.എച്ച് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അദ്നാൻ.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!