മലയാളി ഫിഷിങ് വ്ളോഗർ വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു

തിരുവമ്പാടി സ്വദേശി കാനഡയിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കാളിയാംപുഴ പാണ്ടിക്കുന്നേൽ ബേബിയുടെ മകൻ രാജേഷ് ജോൺ (35) ആണ് മരിച്ചത്. ഫിഷിങ് വ്ലോഗറായ രാജേഷ് ഓഗസ്റ്റ് 3ന് പുലർച്ചെ മീൻപിടിക്കാനായി വീട്ടിൽനിന്നും പോയതായിരുന്നു. അന്ന് രാവിലെ 7ന് വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും പിന്നീട് ഒരു വിവരം ഉണ്ടായിരുന്നില്ല.

ഓഗസ്റ്റ് നാലിന് വീട്ടിൽ തിരിച്ചെത്തുമെന്നായുരുന്നു വീട്ടുകാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ച സമയത്തും വീട്ടിലെത്താതയതോടെ ഭാര്യ അനു പനങ്ങാടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അദ്ദേഹത്തിൻ്റെ സെൽ ഫോണ് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പിഞ്ചർ ക്രീക്ക് റെസ്ക്യൂ ടീമും ആർസിഎംപിയും നടത്തിയ തിരച്ചിലിൽ ലിങ്ക്സ് ക്രീക്ക് ക്യാംപ് ഗ്രൗണ്ടിൽ രാജേഷിന്റെ വാഹനം കണ്ടെത്തി. CHV8958 നമ്പർ പ്ലേറ്റുള്ള  2013 വൈറ്റ് ഫോർഡ് ഫോക്കസാണ് അദ്ദേഹം ഓടിച്ചിരുന്നത്.

പിന്നീട് ഇതിനടുത്തുനിന്ന് 400 മീറ്റർ മാറിയുള്ള വെള്ളച്ചാട്ടത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കയ്യിൽനിന്നും പോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടെ തെന്നി വീണതെന്നാണ് നിഗമനം. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മെഡിസിൻ ഹാറ്റ് ക്രിക്കറ്റ് അസോസിയേഷൻ പിആർഒ ആയിരുന്നു രാജേഷ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!