സൗദിയിലുടനീളം മയക്കുമരുന്നിനെതിരെ വ്യാപക പരിശോധന; പ്രവാസികളുൾപ്പെടെ നിരവധി പേർ പിടിയിൽ

ജിദ്ദ: മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഉറക്കമില്ലാത്ത കണ്ണുകളുമായി പിന്തുടരുകയാണ് സൗദി അധികൃതര്‍. അധികൃതരുടെ തിരച്ചില്‍ ശക്തിപ്രാപിച്ചതോടെ സൗദിയുടെ നിരവധി പ്രദേശങ്ങളില്‍ മയക്കുമരുന്ന് കച്ചവടവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ വിഭാഗമായ സൗദി പ്രസ് ഏജന്‍സി വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പിടിയിലാകുന്നവരിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികളും സ്വദേശികളുമുണ്ട്.
.
തബൂക്ക് മേഖലയിലെ ഹലത്ത് അമ്മാര്‍ സെക്ടറില്‍ അതിര്‍ത്തി സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 352,275 ആംഫെറ്റാമൈന്‍ മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം തടയാനായി. അസീര്‍ മേഖലയിലെ അല്‍-റബോ സെക്ടറില്‍ 50 കിലോഗ്രാം ഖാത്തുമായി രണ്ട് എത്യോപ്യക്കാരെ അധികൃതര്‍ അറസ്റ്റ് ചെയ്തു. ഇവിടെ നടന്ന മറ്റൊരു ഓപ്പറേഷനില്‍ 120 കിലോഗ്രാം ഖാത്തുമായിനാല് എത്യോപ്യക്കാരെ അറസ്റ്റ് ചെയ്തു.

ജിസാനിലെ അല്‍-ദായിര്‍ മേഖലയില്‍ 155,400 നിരോധിത ഗുളികകളുമായി ഒരു എത്യോപ്യന്‍ സ്വദേശി പിടിക്കപ്പെട്ടു. 995 കിലോഗ്രാം ഖാത് ഉള്‍പ്പെടുന്ന മറ്റൊരു കള്ളക്കടത്ത് ശ്രമവും പരാജയപ്പെടുത്തി.
.
പ്രാദേശികമായി ഷാബു എന്നറിയപ്പെടുന്ന 6.5 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ മയക്കുമരുന്ന് ഗുളികകളുമായി റിയാദില്‍ ഒരു പാക് പൗരനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു. ഹായില്‍ മേഖലയില്‍ 16,132 ആംഫെറ്റാമൈന്‍ ഗുളികകളും 7.5 കിലോഗ്രാം ഹാഷിഷുമായി രണ്ട് സൗദി പൗരന്മാരാണ് അറസ്റ്റിലായത്. പ്രാഥമിക നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പിടിച്ചെടുത്ത എല്ലാ വസ്തുക്കളും മയക്കുമരുന്ന് കടത്തുകാരെയും ബന്ധപ്പെട്ട അധൃകൃതര്‍ക്ക് കൈമാറി.

രാജ്യത്തെല്ലായിടത്തും പരിശോധന ശക്തമാണ്. ദിനേനയെന്നോണം നിരവധി പേരാണ് പിടിയിലാകുന്നത്. ദിവസങ്ങളോളം നിരീക്ഷണം നടത്തി ഫ്ലാറ്റുകളിൽ നിന്നും മറ്റും പ്രവാസികലെ പിടികൂടുന്നുമുണ്ട്.
.
മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലോ മറ്റ് പ്രദേശങ്ങളില്‍ 999 എന്ന നമ്പറിലോ വിളിച്ച് മയക്കുമരുന്ന് കടത്ത് അല്ലെങ്കില്‍ വില്‍പന സംബന്ധിച്ചു റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ നല്‍കുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നു അധികൃതര്‍ പറഞ്ഞു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളില്‍ 995 എന്ന നമ്പറിലോ 995@gdnc.gov.sa എന്ന ഇമെയില്‍ വിലാസത്തിലോ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാവുന്നതാണ്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!